ഉത്തര്‍പ്രദേശില്‍ ജൂണ്‍ 30 വരെ പൊതുസമ്മേളനങ്ങള്‍ നിരോധിച്ചു

ലക്‌നൗ: ജൂണ്‍ 30 വരെ ഉത്തര്‍പ്രദേശ് സംസ്ഥാനത്ത് പൊതുസമ്മേളനം അനുവദിക്കരുതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. സാഹചര്യം അനുസരിച്ച് കൂടുതല്‍ തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഇന്ത്യയില്‍ കോവിഡ് മൂലമുള്ള മരണസംഖ്യ 775 ല്‍ എത്തിയെങ്കിലും റിക്കവറി നിരക്ക് 20.57 ശതമാനത്തിലേക്ക് ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏപ്രില്‍ 24 ന് 1,752 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതതെന്നും മന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്ര, ഗുജറാത്ത്, ദില്ലി എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

SHARE