നടക്കുന്നതിനിടയില്‍ ശരീരത്തില്‍ തട്ടിയെന്ന് പറഞ്ഞ് ബഹളം: യുവാവിനെ കുത്തിക്കൊന്നു

ന്യൂഡല്‍ഹി: നടക്കുന്നതിനിടെ ദേഹത്ത് മുട്ടിയെന്ന് പറഞ്ഞ് മൂന്നംഗ സംഘം യുവാവിനെ കുത്തിക്കൊന്നു. ഉത്തര്‍പ്രദേശ് സ്വദേശി രവി(20) ആണ് കൊല്ലപ്പെട്ടത്. ഡല്‍ഹി വിജയ് വിഹാറില്‍ വെച്ചായിരുന്നു സംഭവം.

ഞായറാഴ്ച രാത്രിയാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു രവി. നടക്കുന്നതിനിടെ എതിരെ വന്ന മൂന്നംഗ സംഘത്തില്‍ ഒരാളുടെ ദേഹത്ത് രവി മുട്ടി എന്ന് പറഞ്ഞാണ് തര്‍ക്കം ആരംഭിച്ചത്. പിന്നീട് ഇയാളുടെ സുഹൃത്തുക്കളും കൂടി ചേര്‍ന്ന് ബഹളമാവുകയായിരുന്നു. ഇവരില്‍ ഒരാള്‍ രവിയെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. നെഞ്ചിലും വയറ്റിലും മാരകമായി കുത്തേറ്റ രവിയെ സമീപവാസികള്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

SHARE