ഉത്തര്‍പ്രദേശില്‍ 12 ജില്ലകളില്‍ ഇന്റര്‍നെറ്റ് നിയന്ത്രണം; ജാമിയ വിദ്യാര്‍ത്ഥികള്‍ ഇന്ന് യു.പി ഭവന്‍ ഉപരോധിക്കും

ലക്‌നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം തുടരുന്ന ഉത്തര്‍പ്രദേശില്‍ 12 ജില്ലകളില്‍ ഇന്റെര്‍നെറ്റ് നിയന്ത്രണം ഏര്‍പ്പെടുത്തി.ബുലന്ദ്ഷഹര്‍, ആഗ്ര, സിതാപുര്‍, മീററ്റ് തുടങ്ങി 12 ജില്ലകളിലാണ് ഒരു ദിവസത്തേയ്ക്ക് ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങള്‍ നിറുത്തിവച്ചത്.

പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ സംസ്ഥാനത്ത് ഡിസംബര്‍ 10 മുതല്‍ നടന്ന അക്രമങ്ങളില്‍ 19 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 288 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായും ഉദ്യാഗസ്ഥര്‍ പറയുന്നു. അതേസമയം, ഉത്തര്‍പ്രദേശിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ജാമിയ വിദ്യാര്‍ത്ഥികള്‍ ഡല്‍ഹിയില്‍ ചാണക്യ പുരിയിലെ യു.പി ഭവന്‍ ഇന്ന് ഉപരോധിക്കും. ഉച്ചയ്ക്ക് മൂന്നു മണിക്ക് ഉപരോധം നടത്തുമെന്നാണ് പ്രഖ്യാപനം. ഉപരോധത്തിന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ കമ്മറ്റി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, സമരത്തിന് പൊലീസ് ഇതുവരെ അനുമതി നല്‍കിയിട്ടില്ല.

SHARE