ഉത്തര്‍പ്രദേശില്‍ അക്രമികളുടെ വെടിയേറ്റ് എട്ട്‌ പൊലീസുകാര്‍ മരിച്ചു

കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ അക്രമികളുടെ വെടിയേറ്റ് എട്ട് പൊലീസുകാര്‍ മരിച്ചു. ഒരു ഡിവൈഎസ്പിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. കൊടും കുറ്റവാളി വികാസ് ദുബൈയെ പിടികൂടാനെത്തിയപ്പോഴായിരുന്നു ആക്രമണം.

കൊടുംകുറ്റവാളി വികാസ് ദുബൈയെ പിടികൂടാന്‍ എത്തിപ്പോള്‍ ഒരു സംഘം അക്രമം അഴിച്ചവിടുകയായിരുന്നു. ബിജെപി നേതാവ് സന്തോഷ് ശുക്ലെയെ കൊലപ്പെടുത്തിയ കേസുള്‍പ്പെടെ നിരവധി കേസുകളില്‍ ദുബൈ പ്രതിയാണ്. രാജ്‌നാഥ് സിങ് മുഖ്യമന്ത്രിയായിരിക്കെ ഉത്തര്‍പ്രദേശ് മന്ത്രിസഭയിലെ അംഗമായിരുന്നു ശുക്ല.

സംഭവത്തിന് പിന്നാലെ സീനിയര്‍ പോലീസ് സൂപ്രണ്ടും ഇന്‍സ്‌പെക്ടര്‍ ജനറലും സംഭവസ്ഥലത്തെത്തി. ഫോറന്‍സിക് ടീമുകള്‍ പ്രദേശം പരിശോധന നടത്തി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് റിപ്പോര്‍ട്ട് തേടി. അക്രമികള്‍ക്കെതിരെ കര്‍ശനനടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

SHARE