പൗരത്വനിയമ ഭേദഗതി നടപ്പിലാക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി മദന്‍ കൗശിക്

ഉത്തരാഖണ്ഡില്‍ പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി മദന്‍ കൗശിക്. ഇതിനായി പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്‌ളാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ കണ്ടെത്താന്‍ ആരംഭിച്ചതായി അദ്ദേഹം വ്യക്തമാക്കി.

പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ നിരവധി ബോധവത്ക്കരണ പരിപാടികള്‍ ബിജെപി സംസ്ഥാനത്ത് സംഘടിപ്പിച്ചിരുന്നു. കൂടാതെ ഡിസംബര്‍ 30 മുതല്‍ ജനുവരി 14 വരെയുള്ള കാലയളവില്‍ 13 പത്രസമ്മേളനങ്ങളും വിളിച്ചു ചേര്‍ത്തിരുന്നു.

മതപീഡനം ഭയന്ന് പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് പലായനം ചെയ്ത മുസ്ലീം വിഭാഗത്തില്‍ പെടാത്ത അഭയാര്‍ത്ഥികള്‍ക്ക് പൗരത്വ നിയമ ഭേദഗതി പ്രകാരം പൗരത്വം നല്‍കും.എന്നാല്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഉയരുന്നതിനിടയിലാണ് പൗരത്വ ഭേദഗതി നടപ്പിലാക്കാനുള്ള പ്രവര്‍ത്തനങ്ങളിലേക്ക് സര്‍ക്കാര്‍ പോകുന്നതെന്നത് ശ്രദ്ധേയമാണ്.

SHARE