ഉത്രയുടെ കൊലപാതകം; പാമ്പിനെ നല്‍കിയത് അച്ഛനാണെന്ന് സുരേഷിന്റെ മകന്റെ വെളിപ്പെടുത്തല്‍

ഉത്ര കൊലപാതക കേസില്‍ പ്രതി സൂരജിന് കുരുക്കായി പാമ്പുപിടിത്തക്കാരന്‍ സുരേഷിന്റെ മകന്‍ എസ്. സനലിന്റെ വെളിപ്പെടുത്തല്‍. സൂരജിന് പാമ്പുകളെ നല്‍കിയത് തന്റെ അച്ഛനാണെന്ന് സനല്‍ പറഞ്ഞു. പാമ്പിനെ കാണണമെന്നു പറഞ്ഞാണ് ആദ്യം വിളിച്ചത്. പാമ്പുമായി ചെന്നപ്പോള്‍ ഒരുദിവസം പാമ്പിനെ വീട്ടില്‍ സൂക്ഷിക്കണമെന്ന ആവശ്യപ്പെട്ടെന്നും പിറ്റേന്ന് പാമ്പ് ഇഴഞ്ഞുപോയെന്ന് പറഞ്ഞ് തിരികെ തന്നില്ലെന്നും സനല്‍ പറഞ്ഞു.

രണ്ടാമത് 10000 രൂപ നല്‍കി മൂര്‍ഖനെ വാങ്ങിയത് എലിയെ പിടിക്കാനെന്ന് പറഞ്ഞാണ്. ഉത്രയുടെ മരണം അറിഞ്ഞപ്പോഴെ സംശയം തോന്നിയിരുന്നെന്നും പൊലീസിനെ അറിയിക്കാന്‍ അച്ഛനോടു പറഞ്ഞെന്നും സനല്‍ വ്യക്തമാക്കി. പത്രത്തില്‍വാര്‍ത്ത വന്നപ്പോള്‍ അപകടം മണത്തു, പൊലീസില്‍ പറയാന്‍ പഞ്ഞപ്പോള്‍ എല്ലാ തലയിലാകുമെന്ന് പറഞ്ഞ് അച്ഛന്‍ ഒഴിഞ്ഞുമാറിയെന്നും സനല്‍ പറഞ്ഞു.

SHARE