സാമൂഹിക അകലം ആവാം; സ്വന്തം ചിത്രം പങ്കുവെച്ച് ഉസൈന്‍ ബോള്‍ട്ട്


ന്യൂഡല്‍ഹി: സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്താന്‍ വേണ്ടി തന്റെ ഒളിമ്പിക് ചിത്രം തന്നെ തെരഞ്ഞെടുത്ത് വിഖ്യാത അത്‌ലറ്റിക് താരം ഉസൈന്‍ ബോള്‍ട്ട്. 2008ലെ ബീജിങ് ഒളിമ്പിക്‌സില്‍ എതിരാളികളെ മറികടക്കുന്ന തന്റെ ചിത്രമാണ് ഉസൈന്‍ ബോള്‍ട്ട് പങ്കുവെച്ചത്.

2008 ഒളിമ്പിക്‌സില്‍ 100 മീറ്റര്‍ ഓട്ടമത്സരം ഫൈനലില്‍ ജയിച്ചുകയറിയ ഉസൈന്‍ ബോള്‍ട്ടിന്റെ പ്രസിദ്ധമായ ചിത്രം പകര്‍ത്തിയത് എ.എഫ്.പിയുടെ ഫോട്ടോഗ്രാഫറായ നിക്കോളാസ് അസ്ഫൂറിയായിരുന്നു. ഈ ഫോട്ടോയാണ് സാമൂഹ്യ അകലം പാലിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയുള്ള ട്വീറ്റിന് ബോള്‍ട്ട് തെരഞ്ഞെടുത്തത്. ഇതുവരെ അര ലക്ഷത്തിലധികം ലൈക്കുകളും 90,000 റീട്വീറ്റുകളും ഈ ഫോട്ടോക്ക് ലഭിച്ചിട്ടുണ്ട്.