ഗോഡ്‌സെ ദേശസ്‌നേഹിയെന്ന് ബി.ജെ.പി എം.എല്‍.എ

ഭോപ്പാല്‍: പ്രഗ്യാ സിങ് ഠാക്കൂറിനു പിന്നാലെ മഹാത്മാ ഗാന്ധിയുടെ ഘാതകനായ നാഥുറാം വിനായക് ഗോഡ്‌സെയെ പുകഴ്ത്തി വീണ്ടും ബി.ജെ.പി നേതാവ്. ഗോഡ്‌സെയെ ദേശസ്‌നേഹിയെന്ന് പുകഴ്ത്തി ബി.ജെ.പി എം.എല്‍.എ ഉഷ ഠാക്കൂര്‍ രംഗത്തെത്തി. മലേഗാവ് സ്‌ഫോടന കേസിലെ പ്രതിയും ഭോപ്പാലില്‍ നിന്നുള്ള നിയുക്ത ബി.ജെ.പി എം.എല്‍.എയുമായ പ്രഗ്യ സിങ് ഠാക്കൂറിന്റെ ഗോഡ്‌സേയെ പുകഴ്ത്തിയുള്ള പരാമര്‍ശം വിവാദമായതിനു പിന്നാലെയാണ് ഉഷ ഠാക്കൂറും സമാനമായ പരാമര്‍ശം നടത്തിയിരിക്കുന്നത്.

‘ജീവിതം മുഴുവന്‍ രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിച്ച ദേശസ്‌നേഹിയാണ് നാഥുറാം വിനായക് ഗോഡ്‌സെ. ഗാന്ധിജിയെ വധിക്കാനുണ്ടായ സാഹചര്യം എന്തായിരുന്നുവെന്ന് അദ്ദേഹത്തിന് മാത്രമേ അറിയുമായിരുന്നുള്ളൂ,’ ഉഷ താക്കൂര്‍ പറഞ്ഞു.

അതേസമയം ഉഷ ഠാക്കൂറിന്റെ പരാമര്‍ശത്തെ കുറിച്ച് അറിയില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ ദീപക് വിജയ് വര്‍ഗീയ പറഞ്ഞു.

SHARE