ഉസൈന്‍ ബോള്‍ട്ട് ബൂട്ടഴിച്ചു


ജമൈക്ക: ജമൈക്കന്‍ സ്പ്രിന്റര്‍ ഉസൈന്‍ ബോള്‍ട്ട് തന്റെ ഫുട്‌ബോള്‍ കരിയര്‍ അവസാനിപ്പിച്ചു. അത്‌ലറ്റിക്‌സില്‍ നിന്ന് വിരമിച്ച ശേഷമാണ് ബോള്‍ട്ട് ഫുട്‌ബോളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്. നിരവധി പ്രശസ്ത ക്ലബ്ബുകളില്‍ ട്രയല്‍സ് നടത്തിയ ബോള്‍ട്ട് ഓസ്‌ട്രേലിയന്‍ ക്ലബ്ബായ മറൈനേഴ്‌സിലൂടെ തന്റെ പ്രൊഫഷണല്‍ അരങ്ങേറ്റം നടത്തുകയും ചെയ്തു. ഒരു സന്നാഹ മത്സരത്തില്‍ ഇരട്ട ഗോളുകളോടെ വരവറിയിക്കാനും താരത്തിനായി.
എന്നാല്‍ ഇപ്പോള്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കുകയാണെന്നും ഇനി പ്രൊഫഷണല്‍ താരമാകാനില്ലെന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു കൊണ്ട് ബോള്‍ട്ട് വ്യക്തമാക്കി. ഫുട്‌ബോള്‍ രംഗത്തെ ചെറിയ കാലയളവ് നന്നായി ആസ്വദിച്ചെന്നും മുന്നോട്ടു പോകാന്‍ സാധിക്കില്ലെന്നും ബോധ്യപ്പെട്ടതോടെയാണ് ശ്രമം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്നും ബോള്‍ട്ട് പറഞ്ഞു.

SHARE