അമേരിക്കയുടെ വിമാന വാഹിനി ദക്ഷിണ കൊറിയയിലെത്തി മേഖല യുദ്ധ ഭീതിയില്‍

 

ഉത്തര കൊറിയയുടെ പോര്‍വിളികള്‍ക്കിടയില്‍ അമേരിക്കയുടെ വിമാന വാഹിനി കപ്പല്‍ ദക്ഷിണ കൊറിയന്‍ തീരത്ത് നങ്കൂരമിട്ടു. ഇന്ന് ടോക്കിയോയില്‍ നടക്കുന്ന ചര്‍ച്ചയില്‍ ദക്ഷിണ കൊറിയ, ജപ്പാന്‍ രാജ്യങ്ങളിലെ സൈനിക-നയതന്ത്ര പ്രതിനിധികളുമായി അമേരിക്കയുടെ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തും.

ദക്ഷിണ കൊറിയയുടെ സമീപ പ്രദേശങ്ങളില്‍ ഉത്തരകൊറിയ വെടിക്കെട്ടുകള്‍ നടത്തി സൈനിക പ്രകടനം നടത്തുന്നതിന്റെ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് ദക്ഷിണ കൊറിയ അറിയിച്ചു.

കഴിഞ്ഞ ദിവസം ഉത്തരകൊറിയയിലെ ആയിരകണക്കിന് സൈനിക തലവന്മാരെയും മറ്റും വിളിച്ചു ചേര്‍ത്ത യോഗത്തില്‍ രാജ്യം ഒരു യുദ്ധത്തിന് തയ്യാറായികൊണ്ടിരിക്കുകയാണെന്നും അമേരിക്കയുടെ സാമ്രാജ്യത്വത്തെ നേരിടാന്‍ യുദ്ധം മാത്രമാണ് മുന്നിലുള്ള മാര്‍ഗമെന്നും ഉത്തര കൊറിയന്‍ പ്രതിരോധ മന്ത്രി പക് യോങ് സിഖ് അറിയിച്ചിരുന്നു.

SHARE