കൊറിയന്‍ ആകാശത്ത് റഡാറുകളെ വെട്ടിക്കുന്ന ബോമ്പര്‍ വിമാനങ്ങള്‍ പറത്തി അമേരിക്ക

 

അമേരിക്കയും ഉത്തര കൊറിയയും തമ്മിലെ പോര് മുറുകുന്നതിനിടെ ഉത്തര കൊറിയക്ക കനത്ത താക്കീതു നല്‍കി അമേരിക്ക. കൊറിയന്‍ ആകാശത്ത് യുഎസും ദക്ഷിണകൊറിയയും ചേര്‍ന്ന് ബോംബര്‍ വിമാനങ്ങള്‍ പറത്തി കൊണ്ടാണ് ഉത്തര കൊറിയന്‍ ഏകാധിപതി കി ജോങ് ഉന്നിന്റെ പോര്‍വിളികള്‍ക്ക് മറുപടി നല്‍കിയത്.തിങ്കളാഴ്ച്ച ഇരു രാജ്യങ്ങളും ചേര്‍ന്ന് നടത്തിയ ശക്തി സൂചനാ പ്രകടനത്തില്‍ നാല് സ്‌റ്റെല്‍ത് ഫൈറ്റര്‍ ജെറ്റുകളും രണ്ട് ബോംബര്‍ വിമാനങ്ങളുമാണ് ആകാശത്തിറക്കിയത്. റഡാറുകളുടെ കണ്ണ് വെട്ടിക്കാന്‍ കഴിയുന്ന അത്യാധുനിക വിമാനങ്ങളാണ് ശക്തിപ്രകടനത്തിനുപയോഗിച്ചത്. ദക്ഷിണകൊറിയന്‍ പ്രതിരോധമന്ത്രാലയം ശക്തിപ്രകടനത്തെക്കുറിച്ച് പ്രസ്താവനയിറക്കി സെപ്റ്റംബര്‍ മൂന്നിന് ദക്ഷിണ കൊറിയ ആറാമതത്തേയും ഏറ്റവും ശക്തിയുള്ളതുമായ ആണവ മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു. വെള്ളിയാഴ്ച്ച നടത്തിയ പരീക്ഷണത്തില്‍ ജപ്പാന് മീതെയും മിസൈല്‍ പറന്നു.

SHARE