വാഷിങ്ടണ്‍: കൊറോണ വൈറസ് വാക്സിന് ഈ വര്‍ഷം അവസാനത്തോടെ അമേരിക്കയ്ക്ക് ലഭിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വര്‍ഷാവസാനത്തോടെ ഒരു വാക്സിന് ലഭിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്ന് ഫോക്സ് ന്യൂസിന്റെ ടിവി ഷോയില്‍ ഞായറഴ്്ച ട്രംപ് പറഞ്ഞു.
ഫലം ലഭിക്കുന്ന ഒരു വാക്സിനാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നും വാക്സിന് വികസിപ്പിക്കുന്നതില്‍ മറ്റ് രാജ്യങ്ങള്‍ അമേരിക്കന്‍ ഗവേഷകരെ പിന്നിലാക്കിയാലും സന്തോഷമാണെന്നും ട്രംപ് പറഞ്ഞു. വാക്സിന് മറ്റൊരു രാജ്യത്ത്് നിന്നാണ് ലഭ്യമാകുന്നതെങ്കില്‍ തന്നെ എനിക്ക് പ്രശ്നമല്ലെന്നും ഞാന്‍ അവരെ അഭിനന്ദിക്കുമെന്നും ടംപ് പറഞ്ഞു.