അട്ടിമറി ആരോപണം: ഉത്തരകൊറിയയില്‍ യു.എസ് പ്രൊഫസര്‍ അറസ്റ്റില്‍

പ്യോങ്യാങ്: ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ഒരു യു.എസ് പ്രൊഫസറെ അറസ്റ്റ് ചെയ്തായി ഉത്തരകൊറിയ സ്ഥിരീകരിച്ചു. കൊറിയന്‍ മേഖലയില്‍ സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കെയാണ് അറസ്റ്റ്. ഉത്തരകൊറിയയിലെ ഒരു പ്രമുഖ സര്‍വകലാശാലയില്‍ ഏതാനും ആഴ്ചകള്‍ പഠിപ്പിച്ചശേഷം പ്യോങ്യാങിലെ എയര്‍പോര്‍ട്ടില്‍ വിമാനം കയറാനെത്തിയപ്പോഴാണ് കിം സാങ് ദൂക്ക് എന്ന പ്രൊഫസറെ കസ്റ്റഡിയിലെടുത്തത്. ഉത്തരകൊറിയയില്‍ അറസ്റ്റിലാകുന്ന മൂന്നാമത്തെ യു.എസ് പൗരനാണ് ഇദ്ദേഹം. ഉത്തരകൊറിയന്‍ ഭരണകൂടത്തെ അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെ ശത്രുതാപരമായ ക്രിമനില്‍ പ്രവര്‍ത്തനങ്ങളില്‍ കിം ഏര്‍പ്പെട്ടതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. പ്രൊഫസര്‍ക്കെതിരായ കേസിന്റെ വിശദാംശങ്ങള്‍ ഉത്തരകൊറിയ വ്യക്തമാക്കിയിട്ടില്ല. പ്യോങ്യാങ് യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ അക്കൗണ്ടിങ് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കാനാണ് കിം ഉത്തരകൊറിയയില്‍ എത്തിയത്.

SHARE