സിഎഎ എന്‍ആര്‍സി വിഷയത്തില്‍ നിരാശ പ്രകടിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബിഡന്‍

Chicku Irshad

ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ മോദി സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന പൗരത്വ (ഭേദഗതി) നിയമത്തിലും അസമില്‍ എന്‍ആര്‍സി നടപ്പാക്കുന്നതിലും നിരാശ പ്രകടിപ്പിച്ച് അമേരിക്കയിലെ ഡെമോക്രാറ്റിക് പ്രസിഡന്‍ഷ്യല്‍ നോമിനിയും ഒബാമ ഭരണത്തിലെ മുന്‍ യുഎസ് വൈസ് പ്രസിഡന്റുമായ ജോ ബിഡന്‍. കശ്മീരികളുടെ അവകാശങ്ങള്‍ പുനഃസ്ഥാപിക്കാന്‍ ഇന്ത്യ ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. ഈ നടപടികള്‍ (സിഎഎയും ദേശീയ പൗരത്വ രജിസ്റ്ററും) രാജ്യത്തിന്റെ ദീര്‍ഘകാല പാരമ്പര്യത്തിനും മതേതരത്വത്തിനും നാനത്വത്തില്‍ ഏകത്വം എന്ന ഇന്ത്യയുടെ നയത്തിനും ഒപ്പം ബഹു-മത ജനാധിപത്യത്തിനും വിരുദ്ധമാണെന്നും ബിഡന്‍ അഭിപ്രായപ്പെട്ടു. തന്റെ പ്രചാരണ വെബ്സൈറ്റില്‍ അടുത്തിടെ പോസ്റ്റുചെയ്ത അമേരിക്കന്‍-മുസ്‌ലിം നയ രേഖയിലാണ് ജോ ബിഡന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, ഇന്ത്യന്‍ സര്‍ക്കാറിന്റെ വിഷയത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതില്‍ ഒരു കൂട്ടം ഹിന്ദു-അമേരിക്കന്‍ സംഘം ബിഡെന്‍ പ്രചാരണത്തിലെത്തി പ്രതിഷേധം നടത്തി. ബിഡന്‍ തന്റെ കാഴ്ചപ്പാടുകള്‍ മാറ്റണമെന്നും അമേരിക്കന്‍ ഹിന്ദു വിഷയത്തില്‍ സമാനമായ നയ പ്രബന്ധം ഇറക്കണമെന്നും സംഘം ആവശ്യമുയര്‍ത്തി. എന്നാല്‍ ഈ പ്രതിഷേധങ്ങളോട് ബിഡന്‍ പ്രതികരിച്ചില്ല.

മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലും മുസ്ലിം ജനതയുള്ള രാജ്യങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ അമേരിക്കന്‍ മുസ്‌ലിം അനുഭവപ്പെടുന്ന വേദന ബിഡന്‍ മനസ്സിലാക്കുന്നതായി അമേരിക്കന്‍-മുസ്‌ലിം നയ രേഖയില്‍ ജോ ബിഡന്‍ നിരീക്ഷിക്കുന്നുണ്ട്. പശ്ചിമ ചൈനയില്‍ നിര്‍ബന്ധിതമായി തടങ്കലില്‍ കഴിയുന്ന ഒരു ദശലക്ഷത്തിലധികം വരുന്ന ഉയ്ഘര്‍ മുസ്ലിംകളുടെ ദുരിത ജീവിതത്തെ ഇന്ത്യയിലെ കശ്മീരിനോടും അസം അതിര്‍ത്തിയിലെ മുസ്‌ലിം ജീവിതത്തോടും ഒന്നിച്ച് ചേര്‍ത്താണ് നയ രേഖയില്‍ ബന്ധിപ്പിച്ചിരിക്കുന്നത്. മ്യാന്‍മറിലെ റോഹിംഗ്യന്‍ മുസ്ലിം ന്യൂനപക്ഷത്തിനെതിരായ വിവേചനവും അതിക്രമങ്ങളും നയരേഖയില്‍ എടുത്തുകാട്ടുന്നുണ്ട്..

കശ്മീരിലെ എല്ലാ ജനങ്ങളുടെയും അവകാശങ്ങള്‍ പുനഃസ്ഥാപിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും ഇന്ത്യന്‍ സര്‍ക്കാര്‍ സ്വീകരിക്കണം. സമാധാന പ്രതിഷേധ സമരങ്ങലെ തടയുക, ഇന്റര്‍നെറ്റ് അടയ്ക്കുക അല്ലെങ്കില്‍ മന്ദഗതിയിലാക്കുക തുടങ്ങിയ നിയന്ത്രണങ്ങള്‍ ജനാധിപത്യത്തെ ദുര്‍ബലമാക്കുന്നതായും ബിഡന്‍ നയരേഖയില്‍ നിരീക്ഷിക്കുന്നു. അസമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) നടപ്പാക്കിയതിനുശേഷവും ഇന്ത്യാ ഗവണ്‍മെന്റ് സ്വീകരിച്ച നടപടികളിലും പൗരത്വ (ഭേദഗതി) നിയമം നിയമമായി പാസാക്കിയതിലും നയപ്രബന്ധത്തില്‍ ജോ ബിഡന്‍ നിരാശ പ്രകടിപ്പിച്ചു.

Image

പതിറ്റാണ്ടുകളായി യുഎസ് സെനറ്ററായിരുന്ന ജോ ബിഡെന്‍, മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ കീഴില്‍ എട്ട് വര്‍ഷം യുഎസ് വൈസ് പ്രസിഡന്റായും ഇന്ത്യയുമായും ഇന്ത്യന്‍-അമേരിക്കന്‍ നയതന്ത്രത്തിലെ മികച്ച സുഹൃത്തായി അറിയപ്പെടുന്ന ഒരാളാണ്. ഇന്ത്യ-യുഎസ് സിവില്‍ ന്യൂക്ലിയര്‍ കരാര്‍ പാസാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച നേതാവ് കൂടിയാണ് ബിഡന്‍. വൈസ് പ്രസിഡന്റ് എന്ന നിലയില്‍ ഉഭയകക്ഷി വ്യാപാരം പ്രതിവര്‍ഷം 500 ബില്യണ്‍ യുഎസ് ഡോളറായി ഉയര്‍ത്തണമെന്ന് അദ്ദേഹം വാദിച്ചിരുന്നു. ഇന്ത്യന്‍-അമേരിക്കന്‍ സൗഹൃദത്തിനായി നല്ല ബന്ധംതുടരുന്ന ബിഡെന്‍ ദീപാവലിക്ക് പതിവായി തന്റെ ഉപരാഷ്ട്രപതി വസതിയില്‍ ആതിഥേയത്വം വഹിച്ചിരുന്നു.

കോവിഡ് വിഷയത്തിലും വര്‍ണ്ണവെറി പ്രതിഷേധത്തിലും ഉയറുന്ന അമേരിക്കയിലെ ട്രംപ് ഭരണകൂടത്തിന് കടുത്ത എതിരാളിയായാണ് ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ജോ ബിഡന്‍ ഉയരുന്നത്. നവംബറില്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍

Don't Worry, Barack Obama and Joe Biden Are Still Best Friends ...

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൊവിഡ്-19 നെ കൈകാര്യം ചെയ്യുന്ന രീതിയെ കുഴപ്പംനിറഞ്ഞതെന്ന് വിശേഷിപ്പിച്ച് മുന്‍ പ്രസിഡന്റ് ബരാക് ഒബാമയും രംഗത്തെത്തിയിരുന്നു. ട്രംപിനെ സ്ഥാനഭ്രഷ്ടനാക്കാന്‍ ശ്രമിക്കുന്ന ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബിഡനെ പിന്തുണയ്ക്കണമെന്ന് ഒബാമ അഭ്യര്‍ഥിച്ചിട്ടുണ്ട്.
നവംബര്‍ 3 ലെ തെരഞ്ഞെടുപ്പില്‍ ട്രംപും ബിഡനും തമ്മില്‍ അതിശക്തമായ പോരാട്ടമുണ്ടാകുമെന്നാണ് ദേശീയ പോളുകള്‍ സൂചിപ്പിക്കുന്നത്. പ്രചരണം ആരംഭിച്ച അമേരിക്കയില്‍ നിരവധി സ്റ്റേറ്റുകളില്‍ ഇതിനകം ബിഡന്‍ മുന്നിലാണ്.

പൊതുതെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ യുവാക്കളുടെ വോട്ടുകള്‍ മാത്രം 30 ശതമാനം കൂടുതല്‍ മുന്‍ ഉപരാഷ്ട്രപതി ജോ ബിഡന് ലഭിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ റിപ്പോര്‍ട്ടുകള്‍.