യു.എസ് ഓപണ്‍ വേദിയായ ടെന്നീസ് സെന്റര്‍ താത്കാലിക ആശുപത്രിയാകും

യു.എസ് ഓപണ്‍ വേദിയായ ബില്ലി ജീന്‍ കിങ് നാഷനല്‍ ടെന്നിസ് സെന്റര്‍ താത്കാലിക ആശുപത്രിയാക്കാന്‍ തീരുമാനിച്ചതായി അമേരിക്കന്‍ ടെന്നീസ് അസോസിയേഷന്‍. 350 കിടക്കകള്‍ ഉള്‍ക്കൊള്ളുന്ന താത്ക്കാലിക ആശുപത്രിയാക്കാനാണ് തീരുമാനം. അമേരിക്കയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

കഴിഞ്ഞ ദിവസമാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രാജ്യത്തെ ലോക്ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടിയത്. ആദ്യ ഘട്ടത്തില്‍ കൊറോണ വൈറസിന് ലാഘവത്തോടെ എടുത്ത ട്രംപിന് തന്നെ പിന്നീട് മാറ്റി പറയേണ്ടി വന്നിരുന്നു. ബ്രസീലിലെ മരകാന സ്‌റ്റേഡിയം ഉള്‍പ്പെടുന്ന റിയോ ഡി ജനീറോയിലെ മരകാന സ്‌പോര്‍ട്‌സ് കോംപ്ലക്‌സും കൊറോണ രോഗികള്‍ക്കായുള്ള ആശുപത്രിയാക്കി മാറ്റാന്‍ തീരുമാനിച്ചിരുന്നു.

SHARE