യു.എസ് ഓപണ്‍: നിലവിലെ ചാമ്പ്യന്‍ നൊവാക് ദ്യോകോവിച്ച് പരിക്കേറ്റ് പിന്‍മാറി

ന്യൂയോര്‍ക്ക്: ഒന്നാം സീഡും നിലവിലെ ചാമ്പ്യനുമായ നൊവാക് ദ്യോകോവിച്ച് യു.എസ് ഓപണില്‍ നിന്ന് പരിക്കേറ്റ് പിന്‍മാറി. പ്രീ ക്വാര്‍ട്ടറില്‍ സ്റ്റാന്‍ വാവ്‌റിങ്ക്‌ക്കെതിരെ രണ്ടുസെറ്റ് പിന്നില്‍ നില്‍ക്കെ പരുക്കേറ്റ് പിന്‍മാറുകയായിരുന്നു. സ്‌കോര്‍ 6-4, 7-5, 2-1.

മുന്‍ ചാമ്പ്യന്‍മാരായ റോജര്‍ ഫെഡററും സെറീന വില്യംസും ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. ബെല്‍ജിയത്തിന്റെ ഡേവിഡ് ഗോഫിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് ഫെഡറര്‍ തോല്‍പിച്ചു. ക്രൊയേഷ്യയുടെ പെട്‌റ മാറ്റ്‌റിച്ചിനെയാണ് സെറീന തോല്‍പിച്ചത്. ലോക രണ്ടാം നമ്പര്‍ വനിത താരം ഓസ്‌ട്രേലിയയുടെ ആഷ്‌ലി ബാര്‍ടി പ്രീ ക്വാര്‍ട്ടറില്‍ തോറ്റുപുറത്തായി. ചൈനയുടെ വാങ് കിയാങ്ങാണ് ബാര്‍ടിയെ തോല്‍പിച്ചത്.

SHARE