യു.എസ് മാധ്യമങ്ങള്‍ക്ക് രാജ്യസ്‌നേഹമില്ലെന്ന് ട്രംപ്

 

വാഷിങ്ടണ്‍: രാജ്യസ്‌നേഹം ഒട്ടുമില്ലാത്തവരാണ് അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ ഭരണകൂടത്തിന്റെ ആഭ്യന്തര ചര്‍ച്ചകള്‍ വെളിപ്പെടുത്തി മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി പേരുടെ ജീവന്‍ അപകപ്പെടുത്തുകയാണ് മാധ്യമങ്ങളെന്നും രാജ്യസ്‌നേഹമില്ലാത്തവരാണ് അവരെന്നും അദ്ദേഹം ട്വിറ്ററില്‍ കുറ്റപ്പെടുത്തി. മാധ്യമ സ്വാതന്ത്ര്യത്തോടൊപ്പം വാര്‍ത്തകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുകയെന്ന ഉത്തരവാദിത്തവും നിര്‍വഹിക്കേണ്ടതുണ്ട്. എന്റെ ഭരണകൂടത്തെക്കുറിച്ചുള്ള മാധ്യമ വാര്‍ത്തകളില്‍ 90 ശതമാനവും നെഗറ്റീവാണ്. പക്ഷെ, അതിഗംഭീരമായ അനുകൂല ഫലങ്ങളാണ് ഞങ്ങള്‍ കൈവരിച്ചുകൊണ്ടിരിക്കുന്നത്. മാധ്യമങ്ങളിലുള്ള വിശ്വാസം ഇത്രത്തോളം തകര്‍ന്ന കാലമുണ്ടായിട്ടില്ല. മരിച്ചുകൊണ്ടിരിക്കുന്ന പത്ര വ്യവസായ ലോകത്തെ ട്രംപ് വിദ്വേഷികളാല്‍ നമ്മുടെ മഹത്തായ രാജ്യത്തെ വിറ്റുതുലക്കാന്‍ അനുവദിക്കില്ല.

SHARE