ഫലസ്തീന്‍ ചോരപ്പുഴയില്‍ യു.എസ് എംബസി തുറന്നു

 

ഗസ്സ: ഫലസ്തീനില്‍ ചോരച്ചാലുകള്‍ തീര്‍ത്ത് ജറൂസലമില്‍ അമേരിക്കന്‍ എംബസി ഉദ്ഘാടനം. ജറൂസലമില്‍ അമേരിക്കയുടെ ഇസ്രാഈല്‍ എംബസി ഉദ്ഘാടനം പൊടിപൊടിക്കുമ്പോള്‍ ഗസ്സയിലെ അതിര്‍ത്തിയില്‍ ഇസ്രാഈല്‍ പട്ടാളക്കാരുടെ വെടിയേറ്റ് ഫലസ്തീനികള്‍ പിടഞ്ഞ് മരിക്കുകയായിരുന്നു. ദ ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ എന്ന പേരില്‍ മാര്‍ച്ച് 30ന് തുടങ്ങിയ പ്രക്ഷോഭത്തിന്റെ സമാപന റാലികള്‍ ചോരയില്‍ മുക്കാന്‍ തന്നെയായിരുന്നു ഇസ്രാഈലിന്റെ തീരുമാനം. അതിര്‍ത്തി വേലിക്കു സമീപം തടിച്ചുകൂടിയ പ്രക്ഷോഭകര്‍ക്കുനേരെ ഇസ്രാഈല്‍ സേന വിവേചനരഹിതമായി വെടിവെച്ചു.
ഗസ്സയില്‍ ജനസംഖ്യയില്‍ 70 ശതമാനവും ഫലസ്തീന്‍ അഭയാര്‍ത്ഥികളുടെ പിന്മുറക്കാരാണ്. മാര്‍ച്ച് 30ന് പ്രക്ഷോഭം തുടങ്ങിയ ശേഷം ഗസ്സയില്‍ 86 ഫലസ്തീനികളെ ഇസ്രാഈല്‍ സേന കൊലപ്പെടുത്തിയിട്ടുണ്ട്. വെടിവെപ്പില്‍ 9400ലേറെ ഫലസ്തീനികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.
10 ലക്ഷം പേരെ അതിര്‍ത്തിയില്‍ എത്തിച്ച്

SHARE