വാഷിങ്ടണ്‍: വെള്ളിയാഴ്ച മാത്രം അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത് 45,255 കോവിഡ് പോസിറ്റീവ് കേസുകള്‍. ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ വച്ച് ഏറ്റവും കൂടുതല്‍ പ്രതിദിന കേസാണ് വെള്ളിയാഴ്ചയുണ്ടാത്. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള രാജ്യത്ത് 125,001 പേര് മരണത്തിന് കീഴടങ്ങി. 2,466,535 പേര്‍ക്കാണ് അസുഖം ബാധിച്ചത്.
ആഗോള തലത്തില്‍ കേസുകളുടെ എണ്ണം പത്തു ലക്ഷത്തോട് അടുക്കുകയാണ്. 493,040 മരണങ്ങളുമുണ്ടായി. ദക്ഷിണ കൊറിയയിലും ചൈനയിലും രണ്ടാം തരംഗത്തിന്റെ സൂചന നല്കി അസുഖബാധിതര്‍ രണ്ടക്കം കടന്നു. ഇറ്റലിയില്‍ 30 മരണങ്ങളുണ്ടായി. 259 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ രണ്ടര ലക്ഷത്തോളം കേസുകളാണ് രാജ്യത്തുള്ളത്. 35,000 ത്തോളം പേര് മരിക്കുകയും ചെയ്തു.
ലാറ്റിനമേരിക്കന്‍ രാഷ്ട്രമായ ബ്രസീലില്‍ വെള്ളിയാഴ്ച 46,907 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1055 പേര് മരിക്കുകയും ചെയ്തു. ആകെ രോഗബാധിതര്‍ 12,80,054 ആയി ഉയര്‍ന്നു.