പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ നയിക്കുന്ന സര്‍ക്കാരിനെ നിയന്ത്രിക്കുന്നത് പാക് സൈന്യമാണെന്നും ഇമ്രാന്‍ഖാനെ അധികാരത്തിലെത്തിച്ചതിന് പിന്നില്‍ സൈന്യത്തിന്റേയും നീതിന്യായ സംവിധാനത്തിന്റേയും ഇടപെടലുണ്ടായിട്ടുണ്ടെന്നും യു.എസ് കോണ്‍ഗ്രസ് സമിതി.
പാക് സര്‍ക്കാരില്‍ സൈന്യത്തിന്റെ സ്വാധീനം ശക്തമാണെന്നും ഭരണത്തില്‍ ഒരോ ദിനവും സൈന്യം പിടിമുറുക്കുന്നതായുമാണ് യു.എസ് കോണ്‍ഗ്രസ് സമിതി പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ് (സി.ആര്‍.എസ്) പുറത്തുവിട്ട ‘പാകിസ്താന്‍ ഡൊമസ്റ്റിക് പൊളിറ്റിക്കല്‍ സെറ്റിങ്’ റിപ്പോര്‍ട്ടിലാണ് പാക് രാഷ്ട്രിയത്തിന്റെ ഉള്ളറകള്‍ വെളിപ്പെടുത്തുന്നത്.
ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം നിലനില്‍ക്കെയാണ് യുഎസ് കോണ്‍ഗ്രസിന്റെ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് അന്താരാഷ്ട്ര സമൂഹത്തില്‍ പാകിസ്താന് പ്രതികൂലമായി മാറുമെന്നും ചൂണ്ടിക്കാട്ടുന്നു.
ജനാധിപത്യ സംവിധാനത്തിലൂടെ തെരഞ്ഞെടുത്ത സര്‍ക്കാര്‍ അധികാരത്തിലുണ്ടെങ്കിലും വിദേശകാര്യത്തിലും ദേശീയ സുരക്ഷാ നയത്തിലും സൈന്യം ശക്തമായ സ്വാധീനം ചെലുത്തി വരുന്നുണ്ടെ്ന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാകിസ്താനില്‍ നടന്ന അവസാനത്തെ പൊതു തെരഞ്ഞെടുപ്പില്‍ സൈന്യവും നീതിന്യായ സംവിധാനവും അടങ്ങിയ കൂട്ടുകെട്ട് സ്വാധീനം ചെലുത്തിയതായി സംശയം ചെലുത്തുന്നതാണ് ഒരു രാഷ്ട്രീയ അനുഭവപരിചയവുമില്ലാതെ ഇമ്രാന്‍ഖാനെ പ്രധാനമന്ത്രി സ്ഥാനത്തെത്തിച്ചത്. മുന്‍ പ്രധാനമന്ത്രി നവാസ് ഷെറീഫിനെതിരെ പുറത്താക്കുന്നതിലും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ പാകിസ്താന്‍ മുസ്‌ലീം ലീഗിനേ ക്ഷയിപ്പിക്കാനും ഈ കൂട്ടുകെട്ട് പ്രവര്‍ത്തിച്ചതായി സംശയമുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.