അമേരിക്കയില്‍ വെടിവെപ്പ് : രണ്ടു മരണം,നിരവധി പേര്‍ക്ക് പരിക്ക്

വാഷിങ്ടണ്‍ : അമേരിക്കിയിലെ കൊളറാഡോയില്‍ ഡെല്‍വര്‍ സബര്‍ബിലെ വാള്‍മാര്‍ട്ട് സ്റ്റോറില്‍ വെടിവയ്പ്പ്. പ്രാദേശിക സമയം വൈകുന്നേരം ആരറയോടെയോണ് സംഭവം. വെടിവെപ്പില്‍ രണ്ടുപേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

സ്‌റ്റോറിനുള്ളില്‍ പ്രവേശിച്ച അക്രമികള്‍ വെടിയുത്തിര്‍ക്കുകയായിരുന്നു.മുപ്പതോളം വെടിയൊച്ചകള്‍ കേട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. അക്രമികള്‍ നേരെ ത്രോണ്‍ടണ്‍ പൊലീസ് ശക്തമായി തിരിച്ചടിച്ചു. ആക്രമണ കാരണം വ്യക്തമല്ല.

കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കിലുണ്ടായ ഭീകരാക്രമണത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു. പിക്ക്അപ്പ് ട്രക്കില്‍ എത്തിയ ഉസ്‌ബെക്കിസ്താന്‍ പൗരന്‍ സയ്ഫുള്ള ജനത്തിനുനേരേ വാഹനമോടിച്ചുകയറ്റുകയായിരുന്നു ആക്രമണം.

SHARE