മാധ്യമപ്രവര്‍ത്തകരെ ഭയം; റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഓടി രക്ഷപ്പെട്ടു

അഹമ്മദാബാദ്: നോട്ട് പിന്‍വലിക്കല്‍ സംബന്ധിച്ച ചോദ്യങ്ങള്‍ ഭയന്ന് റിസര്‍വ് ബാങ്ക് ഗവണര്‍ ഊര്‍ജിത് പട്ടേല്‍ മാധ്യമങ്ങളില്‍ നിന്ന് ഓടി രക്ഷപ്പെട്ടു. ഗുജറാത്തിലെ ‘വൈബ്രന്റ് ഗുജറാത്ത്’ പരിപാടിക്കിടെയാണ് സംഭവം.

പരിപാടിയുടെ രണ്ടാം ദിനത്തില്‍ അഹമ്മദാബാദിലെ മഹാത്മാ മന്ദിറില്‍ ഊര്‍ജിത്തിന്റെ പ്രഭാഷണം ഉണ്ടായിരുന്നു. പ്രഭാഷണം കഴിഞ്ഞ് വേദിയുടെ മുന്‍ഭാഗത്തു കൂടി ഊര്‍ജിത് പുറത്തിറങ്ങുന്നതു കാത്ത് മാധ്യമപ്രവര്‍ത്തകരുടെ ഒരു വന്‍പട തന്നെ അവിടെ കാത്തിരുന്നു. വേദിയില്‍ നിന്നിറങ്ങവെ മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യം ശ്രദ്ധിച്ച ഊര്‍ജിത് പുറത്തിറങ്ങാന്‍ പിന്‍ഭാഗത്തുള്ള വഴിയെ ആശ്രയിക്കുകയായിരുന്നു. ഇതു കണ്ട് റിപ്പോര്‍ട്ടര്‍മാര്‍ ആ വഴി ചെന്നെങ്കിലും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ വേഗതയില്‍ ഓടി കാറില്‍ കയറി. മാധ്യമപ്രവര്‍ത്തകര്‍ അടുത്തെത്തുമ്പോഴേക്ക് കാര്‍ സ്ഥലം വിട്ടു കഴിഞ്ഞിരുന്നു.

നോട്ട് പിന്‍വലിക്കലിനെപ്പറ്റി ചോദ്യങ്ങളുണ്ടാകുമെന്ന് ഭയന്നാണ് ഊര്‍ജിത് ഓടി രക്ഷപ്പെട്ടതെന്ന് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

SHARE