സിവില്‍ സര്‍വീസില്‍ മലയാളിത്തിളക്കം; ആദ്യ നൂറില്‍ 10 മലയാളികള്‍

ന്യൂഡല്‍ഹി: 2019ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ മലയാളിത്തിളക്കം. ആദ്യ നൂറു പേരില്‍ പത്തു മലയാളികളാണ് ഉള്‍പ്പെട്ടത്. അഞ്ചാം റാങ്കു നേടിയ സി.എസ് ജയദേവ് ആണ് പട്ടികയില്‍ മുമ്പില്‍. 36-ാം റാങ്ക് നേടിയ ആര്‍ ശരണ്യ രണ്ടാമതും.
റാങ്ക് നേടിയ മലയാളികള്‍

5 സിഎസ്. ജയദേവ്
36 ആര്‍. ശരണ്യ
45 സഫ്‌ന നസ്‌റുദ്ദീന്‍
47 ആര്‍. ഐശ്വര്യ
55 അരുണ്‍ എസ്. നായര്‍
68 എസ്. പ്രിയങ്ക
71 ബി. യശശ്വിനി
89 നിഥിന്‍ കെ. ബിജു
92 എ.വി. ദേവി നന്ദന
99 പി.പി. അര്‍ച്ചന

പ്രദീപ് സിങിനാണ് ഒന്നാം റാങ്ക്, ജതിന്‍ കിഷോര്‍, പ്രതിഭ വര്‍മ എന്നിവര്‍ രണ്ടും മൂന്നും റാങ്കു നേടി. മൊത്തം 829 പേരാണ് ഇത്തവണ സിവില്‍ സര്‍വീസ് യോഗ്യത നേടിയത്.

SHARE