പൗരത്വനിയമത്തിന്റെ മറവില്‍ യോഗി സര്‍ക്കാര്‍ നടത്തുന്നത് കൊടും ക്രൂരതകള്‍

ലഖ്‌നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതിന്റെ മറവില്‍ യോഗി സര്‍ക്കാര്‍ ഉത്തര്‍പ്രദേശില്‍ നടത്തുന്നത് മുസ്‌ലിം വംശഹത്യയെന്ന് റിപ്പോര്‍ട്ടുകള്‍. പൗരത്വ നിയത്തിനെതിരെ പ്രതിഷേധിക്കുന്ന സമരസഖ്യത്തിന്റെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ സംഘം ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. ഇതുവരെ 27 പേരാണ് യു.പിയില്‍ കൊല്ലപ്പെട്ടത്. മാധ്യമങ്ങള്‍ പൊലീസിന്റെയും സര്‍ക്കാറിന്റെയും പക്ഷം ചേര്‍ന്ന് വസ്തുതകള്‍ മറച്ചുവെക്കുകയാണെന്നും വസ്തുതാന്വേഷണ സംഘത്തിലുള്ളവര്‍ ആരോപിച്ചു.

പൊലീസും ആര്‍.എസ്.എസ് ക്രിമിനലുകളും അക്രമങ്ങള്‍ നടത്തിയ ശേഷം അത് സമരക്കാരുടെ തലയില്‍ കെട്ടിവെക്കുകയാണ്. ഇതിന്റെ തെ​ളി​വു​ക​ൾ  ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും കു​റ്റ​വാ​ളി​ക​ളെ നി​യ​മ​ത്തി​ന്​ മു​ന്നി​ൽ കൊ​ണ്ടു​വ​രു​മെ​ന്നും​ സ​ഖ്യം ചെ​യ​ർ​മാ​നും ‘സൗ​ത്ത്​ ഏ​ഷ്യ ഹൂ​മ​ൻ റൈ​റ്റ്​​സ്​ ഡോക്യുമെന്റേഷന്‍ സെന്റര്‍ ഡ​യ​റ​ക്​​ട​റു​മാ​യ  ര​വി​നാ​യ​ർ വ്യ​ക്ത​മാ​ക്കി. ഇ​തി​നാ​യി നി​യ​മ-​സാ​മ്പ​ത്തി​ക സ​ഹാ​യം ഗ്രാ​മ​ങ്ങ​ളി​ൽ വ​രെ എ​ത്തി​ക്കാ​ൻ സം​ഘ​ട​ന​ക​ൾ യോ​ജി​ച്ചു​പ്ര​വ​ർ​ത്തി​ക്കും. സു​പ്രീം​കോ​ട​തി​യി​ലെ​യും ഹൈ​കോ​ട​തി​യി​ലെ​യും മു​ൻ ജ​ഡ്ജി​മാ​രു​മാ​യി ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പൊ​ലീ​സ്​ കൊ​ല​പ്പെ​ടു​ത്തി​യ​വ​രി​ലേ​റെ​യും ക​ർ​ഷ​ക​രാ​ണ്​. അ​വ​ർ​ക്കു​ള്ള സ​ഹാ​യ​ങ്ങ​ൾ സ​മ​ര​സ​ഖ്യം ഏ​റ്റെ​ടു​ത്തി​ട്ടു​​ണ്ടെ​ന്നും ര​വി നാ​യ​ർ പ​റ​ഞ്ഞു.

യു.​പി​യി​ൽ മാ​ത്രം 27 പേരെങ്കിലും കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ്​ അ​നൗ​ദ്യോ​ഗി​ക​മാ​യി കി​ട്ടി​യ ക​ണ​ക്കെ​ന്ന്​​ ല​ഖ്​​നോ​വി​ലും പ​രി​സ​ര​ങ്ങ​ളി​ലും അ​ന്വേ​ഷ​ണം ന​ട​ത്തി​യ സം​ഘാം​ഗ​വും മ​നു​ഷ്യാ​വ​കാ​ശ​പ്ര​വ​ർ​ത്ത​ക​നു​മാ​യ അ​മാ​നു​ല്ല ഖാ​ൻ പ​റ​ഞ്ഞു. 800 പേ​ർ​ക്കെ​ങ്കി​ലും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​ണ്. യു.​പി​യി​ലെ ഏതാണ്ടെല്ലാ പ​ട്ട​ണ​ങ്ങ​ളി​ലും ​പൊ​ലീ​സ്​ അ​ഴി​ഞ്ഞാ​ടി. 300 മു​ത​ൽ 500 വ​രെ ആ​ളു​ക​ളെ ഓരോ പ​ട്ട​ണ​ങ്ങ​ളി​ലും ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. യു.​പി​ മു​ൻ പൊ​ലീ​സ്​ മേ​ധാ​വി എ​സ്.​ആ​ർ. ധാ​രാ​പു​രി, മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​രാ​യ അ​ഡ്വ. ശുഐബ്‌, സ​ദ​ഫ്​ എ​ന്നി​വ​രെ​യെ​ല്ലാം അ​റ​സ്​​റ്റ്​ ചെ​യ്​​ത്​ അ​തി​ക്രൂ​ര​മാ​യ മ​ർ​ദ​ന​ങ്ങ​ൾ​ക്കി​ര​യാ​ക്കി. 
 

പ​ല സം​ഭ​വ​ങ്ങ​ളി​ലും പ്ര​ക്ഷോ​ഭം ക​ഴി​ഞ്ഞ്​ വീ​ടു​ക​ളി​ലെ​ത്തി​യ​വ​രെ അ​വി​ടെ​വെ​ച്ച്​  വെ​ടി​വെ​ച്ചു​കൊ​ല്ലു​ക​യാ​യി​രു​ന്നു​വെ​ന്ന്​ മ​റ്റൊ​രു വ​സ്​​തു​താ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കി​യ ജം​ഇ​യ്യ​തു​ൽ ഉ​ല​മാ​യേ ഹി​ന്ദ്​ (മ​ഹ്​​മൂ​ദ്​ മ​ദ​നി വി​ഭാ​ഗം) സെ​ക്ര​ട്ട​റി മൗ​ലാ​ന ഹ​കീ​മു​ദീ​ൻ ഖാ​സ്മി പ​റ​ഞ്ഞു. ഡ​ൽ​ഹി​യി​ലേ​തു​പോ​ലെ പൊ​ലീ​സു​ത​ന്നെ തീ​വെ​ക്കു​ന്ന​തിതിന്റെ വി​ഡി​യോ​ക​ളും ല​ഭി​ച്ചി​ട്ടു​ണ്ട്. എ​ല്ലാ ന​ഗ​ര​ങ്ങ​ളി​ലും നി​യ​മ​സെ​ൽ ഉ​ണ്ടാ​ക്കാ​നാ​ണ്​ തീ​രു​മാ​ന​മെ​ന്നും ഖാ​സ്​​മി പ​റ​ഞ്ഞു.

SHARE