മഹാമാരി കാലത്തും ക്രൂരതക്ക് അവസാനമില്ല; യു.പിയില്‍ എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു

ഉത്തര്‍പ്രദേശില്‍ എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പത്തൊന്‍പതുകാരന്‍ പിടിയില്‍.
ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിലിരിക്കെ പെണ്‍കുട്ടി മരിക്കുകയായിരുന്നു.

കുട്ടിയുടെ അയല്‍വാസിയാണ് അറസ്റ്റിലായത്. ചോദ്യം ചെയ്യലില്‍ യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത് സമ്മതിച്ചു.കുട്ടിയുടെ മാതാപിതാക്കള്‍ കുട്ടിയെ കാണാതായതോടെ തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. ഒടുവില്‍ രാത്രിയാണ് എട്ട് വയസുകാരിയെ ഗുരുതരാവസ്ഥയില്‍ സലര്‍പൂരില്‍ കണ്ടെത്തിയത്.

SHARE