യു.പിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ യുവാക്കള്‍ കൂട്ടബലാത്സംഗം ചെയ്തു

മഥുര: കാലികള്‍ക്ക് പുല്ലരിയാന്‍ വയലില്‍ പോയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്ന് യുവാക്കള്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. യു.പിയിലെ മഥുരയില്‍ വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. പെണ്‍കുട്ടി മുത്തശ്ശിക്കൊപ്പം വയലില്‍ കാലികള്‍ക്കായി പുല്ല്‌ ശേഖരിക്കുകയായിരുന്നു. അതിനിടെയാണ് യുവാക്കള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് ഫയല്‍ ചെയ്തു. വൈദ്യപരിശോധനയ്ക്ക് വിധേയനായ പെണ്‍കുട്ടി ചികിത്സയിലാണ്.

പ്രദേശത്ത് ഡോക്ടര്‍മാര്‍ ലഭ്യമല്ലെന്നും വൈദ്യപരിശോധന നടത്താനായി തങ്ങള്‍ 70 കിലോമീറ്റര്‍ സഞ്ചരിച്ചതായും പിതാവ് പറഞ്ഞു.

തീറ്റപ്പുല്ല് ശേഖരിക്കാനായി മുത്തശ്ശിക്കൊപ്പം പോയ പെണ്‍കുട്ടിയെ ഉച്ചക്ക് രണ്ട് മണിയോടെയാണ് മൂന്നുപേര്‍ തട്ടിക്കൊണ്ടുപോയി തുടര്‍ന്ന് മൂന്ന് 5 മണിയോടെ ഉപേക്ഷിക്കുകയായിരുന്നു. പ്രതികള്‍ സഞ്ചരിച്ച മോട്ടോര്‍ സൈക്കിള്‍ കണ്ടെടുത്തിട്ടുണ്ട്.

പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് ‘സര്‍ക്കിള്‍ ഓഫീസര്‍ അലോക് ദുബെ പറഞ്ഞു. പ്രതികളില്‍ ഒരാള്‍ ഭദന്‍വാര ഗ്രാമത്തിലെ പവന്‍ എന്നയാളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

SHARE