ഉത്തര്‍പ്രദേശ് മന്ത്രി കോവിഡ് ബാധിച്ച് മരിച്ചു

ലഖ്നൗ: ഉത്തർപ്രദേശ് ടെക്നിക്കൽ എജുക്കേഷൻ വകുപ്പ് മന്ത്രി കമല റാണി വരുൺ കൊവിഡ് ബാധിച്ച് മരിച്ചു. ഘടമ്പൂരില്‍ നിന്നുള്ള നിയമസഭാംഗമായ 62കാരി കമല റാണിക്ക് കൊവിഡ് പോസിറ്റീവാണെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു.

കൊവിഡ് പോസിറ്റീവായിരുന്ന മന്ത്രി ലഖ്നൗവിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ആദിത്യനാഥ് മന്ത്രിസഭയിലെ അംഗത്തിന് ജൂലൈ 18നാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പിന്നീട് മന്ത്രി ചികിത്സയില്‍ കഴിഞ്ഞ് വരികയായിരുന്നു. പതിനൊന്നാം ലോക് സഭയിലും പന്ത്രണ്ടാം ലോക് സഭയിലും കമല റാണി വരുണ്‍ അംഗമായിരുന്നു. മന്ത്രിയുടെ മരണത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം അറിയിച്ചു.