ലഖ്‌നൗ: ഇന്ത്യന്‍ സൈനികരെ വകവരുത്തിയ ചൈനീസ് പട്ടാളക്കാരോട് ‘പ്രതികാരം’ ചെയ്യാന്‍ മുന്നിട്ടിറങ്ങി അതിര്‍ത്തിയിലേക്ക് ‘സഞ്ചരിച്ച’ കുട്ടിസംഘത്തെ പൊലീസ് തിരിച്ചയച്ചു. അലീഗറില്‍ വച്ചാണ് പൊലീസ് പത്തു പേര്‍ അടങ്ങുന്ന കുട്ടികളുടെ സംഘത്തെ റോഡില്‍ കണ്ടത്. ഇവരെ തടഞ്ഞു നിര്‍ത്തിയ പൊലീസ് എവിടേക്കാണ് എന്നു ചോദിച്ചു.
ജവാന്മാരുടെ വീരമൃത്യുവിന് പകരം ചോദിക്കാനും ചൈനീസ് പട്ടാളക്കാരെ ഒരുപാഠം പഠിപ്പിക്കാനും അതിര്‍ത്തിയിലേക്ക് പോകുകയാണ് എന്നായിരുന്നു കുട്ടികളുടെ മറുപടി. ഇതോടെ പൊലീസ് കുട്ടികളെ വീട്ടിലേക്ക് തിരിച്ചയയ്ക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളില്‍ വൈറലാണ്.
കഴിഞ്ഞയാഴ്ചയാണ് കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ ചൈനീസ് സൈന്യം കടന്നു കയറി ഇരുപത് സൈനികരെ വകവരുത്തിയത്. 1967ന് ശേഷമുണ്ടായ ഏറ്റവും വലിയ സംഘര്‍ഷമാണ് അതിര്‍ത്തിയില്‍ റിപ്പോര്‍ട്ട് ചെയ്തത്.