തെരഞ്ഞെടുപ്പ് വിജയം; കേന്ദ്രം പുതിയ പരിഷ്‌കാരങ്ങള്‍ക്ക് ഒരുങ്ങുന്നു

അഞ്ചുസംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മുന്നേറ്റം കാഴ്ച വെക്കാനായതയോടെ പുതിയ പരിഷ്‌കാരങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഏറെ കോളിളക്കമുണ്ടാക്കിയ നോട്ട് നിരോധന നടപടിക്ക് തൊട്ടു പിന്നാലെ നടന്ന തെരഞ്ഞെടുപ്പില്‍ യു.പിയിലും ഉത്തരാഖണ്ഡിലും വിജയം നേടാനായതും ഗോവ ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ മുന്നേറ്റം കാഴ്ചവെക്കാനായതുമാണ് കേന്ദ്ര സര്‍ക്കാറിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നത്. മോദിയുടെ സാമ്പത്തിക പരിഷ്‌കാരങ്ങളെ രാജ്യത്തെ ജനങ്ങള്‍ പിന്തുണക്കുന്നതിന്റെ സൂചനയാണ് തെരഞ്ഞെടുപ്പ് ഫലമെന്നും അതുകൊണ്ടുതന്നെ ബാങ്കിങ് മേഖലയെ ഉടച്ചുവാര്‍ക്കുന്ന നടപടികള്‍ സ്വീകരിക്കല്‍ ഇനി കേന്ദ്ര സര്‍ക്കാറിന് എളുപ്പമാകുമെന്നും മുന്‍ എം.പിയും റവന്യൂ സെക്രട്ടറിയുമായ എന്‍.കെ സിങ് പറയുന്നു.