ഗുജറാത്തിനു പിന്നാലെ മുസ്‌ലിം രോഗികളെ പ്രവേശിപ്പിക്കുന്നത് തടഞ്ഞ് യു.പിയിലെ ആശുപത്രിയും


ഗുജറാത്തിലെ അഹമ്മദാബാദില്‍ കൊവിഡ് രോഗികള്‍ക്കായി മതത്തിന്റെ അടിസ്ഥാനത്തില്‍ വ്യത്യസ്ത വാര്‍ഡുകള്‍ തയ്യാറാക്കിയതിന് പിന്നാലെ മുസ്ലിം വിരോധവുമായി യു.പിയിലെ ആശുപത്രിയും. കൊവിഡ് നെഗറ്റീവാണെന്ന് വ്യക്തമാക്കുന്ന പരിശോധനാ ഫലം കൈവശമില്ലാത്ത മുസ്ലിം രോഗികളെ ആശുപത്രിയില്‍ പ്രവേശിക്കുന്നതില്‍നിന്നും മീറത്തിലെ സ്വകാര്യ ആശുപത്രി വിലക്കി.

കാന്‍സര്‍ ചികിത്സിക്കുന്ന സ്പെഷ്യല്‍ ആശുപത്രിയിലാണ് സംഭവം. തബ്ലീഗി ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവരാണ് രാജ്യത്ത് കൊവിഡ് പരത്തിയതെന്ന പരസ്യവും ആശുപത്രി പ്രാദേശിക പത്രത്തിന് നല്‍കിയിരുന്നു. ആശുപത്രിയില്‍ വരുന്ന മുസ്ലിം രോഗികള്‍ കൊവിഡ് നെഗറ്റീവാണെന്ന് വ്യക്തമാക്കുന്ന പരിശോധനാ ഫലം ഹാജരാക്കിയാല്‍ മാത്രമേ ആശുപത്രിയില്‍ പ്രവേശിപ്പിക്കൂ എന്നും പരസ്യത്തില്‍ പറയുന്നു.

മുസ്ലിങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍നിന്നല്ലാതെ വരുന്ന മുസ്ലിം ഡോക്ടര്‍മാര്‍, ജഡ്ജിമാര്‍, പൊലീസുകാര്‍, ഉദ്യോഗസ്ഥര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇളവുകളുണ്ടെന്നും പരസ്യത്തില്‍ പറയുന്നു.

SHARE