ഉത്തര്‍പ്രദേശില്‍ മാതൃഭാഷയായ ഹിന്ദി പരീക്ഷയില്‍ തോറ്റത് എട്ടു ലക്ഷം വിദ്യാര്‍ഥികള്‍


ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പത്താം ക്ലാസിലെയും പ്ലസ്ടുവിലെയും പരീക്ഷാ ഫലം പുറത്തുവന്നപ്പോള്‍ ഹിന്ദി പരീക്ഷയില്‍ തോറ്റത് എട്ടു ലക്ഷം വിദ്യാര്‍ത്ഥികള്‍. സംസ്ഥാനത്തെ മാതൃഭാഷ കൂടിയാണ് ഹിന്ദി.

ശനിയാഴ്ചയാണ് പരീക്ഷാ ഫലം പ്രഖ്യാപിച്ചത്. പ്ലസ് ടു പരീക്ഷയില്‍ 2.70 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഹിന്ദി പരീക്ഷയില്‍ പരാജയപ്പെട്ടത്. ഹൈസ്‌കൂള്‍ പരീക്ഷയില്‍ 5.28 ലക്ഷം വിദ്യാര്‍ത്ഥികളും.

ഹൈസ്‌കൂള്‍ പരീക്ഷയിലും പ്ലസ് ടു പരീക്ഷയിലുമായി 2.39 ലക്ഷം വിദ്യാര്‍ത്ഥികള്‍ ഹിന്ദി പരീക്ഷയെഴുതാതെ മാറി നിന്നു. കഴിഞ്ഞ 10 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഹിന്ദി പരീക്ഷയില്‍ പരാജയപ്പെട്ടതെന്ന് വിദ്യാഭ്യാസ ബോര്‍ഡ് പറഞ്ഞു.

SHARE