ലക്‌നോ: താന്‍ യു.പിയുടെ ദത്തുപുത്രനെന്ന പ്രധാനമന്ത്രി നരേന്ദ്രമോദയുടെ പ്രസ്താവനയ്‌ക്കെതിരെ എസ്.പി നേതാവ് മുലായം സിങ് യാദവ്. മോദിക്കെന്തും പറയാമെന്നും എസ്.പിയെ ഉത്തര്‍പ്രദേശ് സ്വീകരിച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ഹര്‍ദോയിയിലെ ബി.ജെ.പി റാലിയിലായിരുന്നു മോദിയുടെ വിവാദ പരാമര്‍ശം. ഇതിനെതിരെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്തുവന്നിരുന്നു.