കോപ്പിയടി : അഞ്ചു ലക്ഷം വിദ്യാര്‍ത്ഥികള്‍ ബോര്‍ഡ് പരീക്ഷ പാതിവഴിയില്‍ ഉപേക്ഷിച്ചു

ലക്‌നോ: കോപ്പിയടി തടയുന്നതിന് നടപടി കര്‍ശനമാക്കിയതിനെതുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷ പാതിവഴിയില്‍ ഉപേക്ഷിച്ചത് അഞ്ചു ലക്ഷം വിദ്യാര്‍ത്ഥികള്‍. സംസ്ഥാന വിദ്യാഭ്യാസ വകുപ്പാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. ആദ്യ രണ്ടു ദിവസങ്ങളിലായാണ് ഇത്രയധികം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നത് നിര്‍ത്തിയത്.

പഠനത്തില്‍ മികവ് പുലര്‍ത്തുന്ന കുട്ടികള്‍ക്ക് ലഭിക്കേണ്ട അവസരങ്ങള്‍, കോപ്പിയടിച്ചും വഞ്ചിച്ചും ക്രമക്കേട് കാട്ടിയും മറ്റുള്ളവര്‍ തട്ടിയെടുക്കുന്നത് അംഗീകരിക്കില്ലെന്ന് സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ്മ പറഞ്ഞു.

63 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതാന്‍ അപേക്ഷ നല്‍കിയിരുന്നത്. ഇതില്‍ 1.8 ലക്ഷം വിദ്യാര്‍ത്ഥികള്‍ ആദ്യ ദിനം തന്നെ പരീക്ഷക്കെത്തിയില്ല. പരീക്ഷാ ഹാളില്‍ സി.സി.ടി.വി നിരീക്ഷണം ഉള്‍പ്പെടെ ഏര്‍പ്പെടുത്തുകയും കോപ്പിയടി ശ്രമങ്ങള്‍ പിടിക്കപ്പെടുകയും ചെയ്തതോടെ രണ്ടാമത്തെ ദിവസം കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതാതെ മുങ്ങുകയായിരുന്നു.

SHARE