ഉന്നാവോ; ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെഗാറിനെതിരെ സി.ബി.ഐ കേസെടുത്തു

ന്യൂഡല്‍ഹി: ഉന്നാവില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി വാഹനാപകടത്തില്‍ പെട്ട സംഭവത്തില്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെഗാറിനെതിരെ സി.ബി.ഐ കേസെടുത്തു. സംഭവത്തില്‍ ബി.ജെ.പി എം.എല്‍.എ അടക്കം ഒമ്പത് പേര്‍ക്കെതിരെയാണ് സി.ബി.ഐ കേസെടുത്തിരിക്കുന്നത്. ക്രിമിനല്‍ഗൂഢാലോചന, കൊലപാതകം, കൊലപാതകശ്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെയും സി.ബി.ഐ കേസെടുത്തിട്ടുണ്ട്.

ഇന്ന് രാവിലെയാണ് അന്വേഷണം സി.ബി.ഐക്ക് കൈമാറി കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം ഉത്തരവ് പുറത്തിറക്കിയത്. ജീവന് ഭീഷണിയുണ്ടെന്ന പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ 33 പരാതികള്‍ യു.പി പൊലീസ് അവഗണിച്ചു. അപകടത്തിന് ഒരാഴ്ച മുമ്പ് പെണ്‍കുട്ടി അയച്ച കത്തില്‍ ചീഫ് ജസ്റ്റിസ് റിപ്പോര്‍ട്ട് തേടി. പെണ്‍കുട്ടിയുടെ കത്ത് നാളെ സുപ്രീംകോടതി പരിശോധിക്കും.

SHARE