അമ്മ തീകൊളുത്തിയ നാലു വയസ്സുകാരി മരിച്ചു

പാലക്കാട്: പാലക്കാട് പട്ടഞ്ചേരിയില്‍ അമ്മ തീകൊളുത്തിയ എല്‍കെജി വിദ്യാര്‍ത്ഥിനി മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ അമ്മ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

പട്ടഞ്ചേരി പാറക്കാട്ട് ചള്ള സ്വദേശിനി പുഷ്പ ആണ് മകളെ കൊന്ന് ആത്മഹത്യക്ക് ശ്രമിച്ചത്. മകള്‍ വേദ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ആണ് പുശ്പ വേദയെ തീകൊളുത്തിയത്. കുടുംബപ്രശ്‌നമാണ് ആത്മഹത്യക്ക് ശ്രമിക്കാന്‍ കാരണമെന്നാണ് സൂചന. പുഷ്പയുടെ ഭര്‍ത്താവ് നേരത്തെ മരിച്ചിരുന്നു.

SHARE