യൂണിവേഴ്‌സിറ്റി കോളജില്‍ കണ്ടത് എസ്.എഫ്.ഐ അക്രമ രാഷ്ട്രീയത്തിന്റെ ക്രൂരമുഖം: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജില്‍ എസ്.എഫ്‌ഐയുടെ അക്രമ രാഷ്ട്രീയത്തിനെതിരെ പ്രതികരണവുമായി മുന്‍മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടി. എസ്.എഫ്.ഐ രാഷ്ട്രീയത്തിന്റെ ഏറ്റവും വികൃതമായ മുഖമാണ് കണ്ടതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

യൂണിവേഴ്‌സിറ്റി കോളജ് കാമ്പസില്‍ ഓഫീസ് പ്രവര്‍ത്തിപ്പിച്ച് ആയുധങ്ങള്‍ ശേഖരിക്കുകയാണ് . തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല. സ്വന്തം ഘടക കക്ഷിയായ എ.ഐ.എസ്.എഫിന് പോലും എസ്.എഫ.ഐ പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുകയാണെന്നും ഇപ്പോഴുണ്ടായ തെറ്റ് സി.പി.എം തന്നെ ഇടപെട്ട് തിരുത്തണമെന്നും അദ്ദേഹം കണ്ണൂര്‍ ബക്കളത്ത് പറഞ്ഞു.

SHARE