സര്‍വകലാശാല പരീക്ഷകള്‍ മെയ് 11 മുതല്‍ നടത്താന്‍ നിര്‍ദേശം

സര്‍വകലാശാല പരീക്ഷകള്‍ മേയ് 11 മുതല്‍ നടത്തുന്നതിന് വേണ്ട ക്രമീകരണങ്ങള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. മൂല്യനിര്‍ണയം ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം വൈസ് ചാന്‍സിലര്‍മാരുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സിങ്ങിനെ തുടര്‍ന്നാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. മൂല്യനിര്‍ണയം ഏപ്രില്‍ 20 മുതല്‍ ആരംഭിക്കണമെന്നുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്. അധികം ഇടവേളകളില്ലാതെ പരീക്ഷകള്‍ ഒരാഴ്ചയ്ക്കുള്ളില്‍തന്നെ പൂര്‍ത്തിയാക്കുന്ന വിധത്തിലായിരിക്കണം ക്രമീകരിക്കേണ്ടതെന്നും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു.

SHARE