കനത്ത മഴ: കാലിക്കറ്റ്, കണ്ണൂര്‍, എം.ജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് കാലിക്കറ്റ്, കണ്ണൂര്‍, എം.ജി സര്‍വകലാശാലകള്‍ ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

ആരോഗ്യ സര്‍വകലാശാലയുടെ കീഴില്‍ ചൊവ്വാഴ്ച ബി.ഫാം പരീക്ഷകള്‍ മാത്രമാണ് നടക്കുന്നത്. ഉച്ചക്ക് ശേഷമാണ് പരീക്ഷ. രാവിലത്തെ സ്ഥിതി ഗതികള്‍ നോക്കിയശേഷം പരീക്ഷകളുടെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് പരീക്ഷാ കണ്‍ട്രോളറും ഡീനും അറിയിച്ചു.

SHARE