അഖിലിനെ കുത്തിയ കത്തി യൂണിവേഴ്‌സിറ്റി കോളജിന്റെ ചവറ്റുകൂനയില്‍ നിന്ന് കണ്ടെത്തി

അറസ്റ്റിലായ ഒന്നും രണ്ടും പ്രതികളായ ശിവരഞ്ജിത്തിനേയും നസീമിനെയും സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നു

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് സംഘര്‍ഷവുമായി ബന്ധപ്പെട്ട വധശ്രമക്കേസില്‍ പ്രതികളായ എസ്.എഫ്.ഐ പ്രവര്‍ത്തകരെ കോളജിലെത്തിച്ച് തെളിവെടുപ്പ് നടത്തി. അഖിലിനെ കുത്താന്‍ ഉപയോഗിച്ച കത്തി കോളജിനുള്ളില്‍ വെച്ചു തന്നെ കണ്ടെത്തി. മുഖ്യപ്രതികളായ ശിവരഞ്ജിതും നസീമും ആണ് കത്തി പൊലീസിന് എടുത്തു കൊടുത്തത്. ക്യാമ്പസിന് അകത്തു തന്നെയായിരുന്നു പ്രതികള്‍ ആയുധം ഒളിപ്പിച്ചുവച്ചിരുന്നത്. അഖിലിനെ കുത്തിയ സ്ഥലത്തിനു സമീപത്തെ ചവറ്റുകൂനക്കിടയില്‍ നിന്നാണ് കത്തി കണ്ടെത്തിയത്.

ഏറെ പണിപ്പെട്ടാണ് പ്രതികള്‍ കത്തി ഒളിപ്പിച്ചുവച്ച ഇടത്തെ പറ്റി പറഞ്ഞതെന്ന് പൊലീസ് പറഞ്ഞു. കോളജിലെ യൂണിയന്‍ മുറിയില്‍ അടക്കം പൊലീസ് പരിശോധന നടത്തി.

യൂണിവേഴ്!സിറ്റി കോളേജ് വധശ്രമക്കേസില്‍ പതിനാറ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ആറ് പേരെ മാത്രമാണ് ഇതുവരെ പൊലീസ് പിടികൂടിയത്. ബാക്കി പത്ത് പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. അതേസമയം, യൂണിവേഴ്‌സിറ്റി കോളേജിനും പിഎസ്!സിക്കും എതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ ഇന്ന് വീണ്ടും ഗവര്‍ണറെ കാണും.

SHARE