യൂണിവേഴ്‌സിറ്റി കോളജിലുണ്ടായ സംഭവങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നതെന്ന് ഗവര്‍ണര്‍

തൃശൂര്‍: യൂണിവേഴ്‌സിറ്റി കോളജിലുണ്ടായ സംഭവങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് ഗവര്‍ണര്‍ പി.സദാശിവം. പ്രതിപക്ഷ നേതാവ്, വിദ്യാഭ്യാസ മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പ്രശ്‌ന പരിഹാരത്തിനായി തന്നെ സമീപിച്ചിരുന്നെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

കാലതാമസം കൂടാതെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഗവര്‍ണര്‍ കാഞ്ഞിരപ്പള്ളിയില്‍ പറഞ്ഞു. കാഞ്ഞിരപ്പള്ളിയിലെ അമല്‍ ജ്യോതി കോളജിലെ പൊതു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.