യൂണിവേഴ്‌സിറ്റി കോളജ് സംഘര്‍ഷം; മുഖ്യപ്രതിയായ എസ്.എഫ്.ഐ നേതാവിനെ പിടികൂടിയില്ല, കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

യൂണിവേഴ്‌സിറ്റി കോളജ് സംഘര്‍ഷങ്ങളിലെ മുഖ്യപ്രതിയായ എസ്എഫ്‌ഐ നേതാവായ മഹേഷ്‌കുമാറിനെ പിടികൂടാതെ പൊലീസ്. എന്നാല്‍ ഒരു ദിവസം വൈകി ലഭിച്ച എസ്എഫ്‌ഐയുടെ പരാതിയില്‍ പെണ്‍കുട്ടികളടക്കമുള്ള കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

കോളജ് ഹോസ്റ്റലില്‍ കൊലവിളി മുഴക്കിയ ശേഷം കെഎസ്‌യുക്കാരനായ വിദ്യാര്‍ഥിയെ മര്‍ദിക്കുകയും സര്‍ട്ടിഫിക്കറ്റുകള്‍ കത്തിക്കുകയും ചെയ്ത ആളാണ് എം.ആര്‍. മഹേഷ് കുമാര്‍. നാലു ദിവസം പലയിടങ്ങളില്‍ തിരഞ്ഞെങ്കിലും കണ്ടെത്താനാകുന്നില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. തലസ്ഥാനത്തെ ഏതെങ്കിലും സിപിഎം കേന്ദ്രത്തില്‍ത്തന്നെ ഒളിവിലുണ്ടാകുമെന്നും പൊലീസ് സംശയിക്കുന്നു. കെഎസ്‌യുക്കാര്‍ ആക്രമിച്ചെന്ന് ആരോപിച്ച് റോഡ് ഉപരോധിച്ചെങ്കിലും ആദ്യം പരാതി നല്‍കാതിരുന്ന എസ്എഫ്‌ഐ ഇന്നലെ വൈകിട്ടോടെയാണ് പരാതിയുമായെത്തിത്. കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെയുള്ള പരാതി കള്ളമാണെന്ന് വ്യക്തമാമെന്ന് ബോധ്യപ്പെട്ടന്ന് പൊലീസ് തന്നെ പറഞ്ഞിരുന്നു. എന്നാല്‍ കേസ് എടുക്കാതിരിക്കാന്‍ സാധിക്കില്ലെന്നാണ് പൊലീ,ിന്റെ നിലപാട്.

നാല് വിദ്യാര്‍ഥിനികളടങ്ങിയ എട്ടംഗ കെഎസ്‌യു സംഘം ക്യാംപസില്‍ ഫഹദ് എന്ന വിദ്യാര്‍ഥിയെ മര്‍ദിച്ചെന്നാണു പരാതി. കാരണം, മര്‍ദിച്ചു എന്ന് പറയുന്ന സമയത്ത്, ആരോപണ വിധേയരായ കെഎസ്‌യുക്കാര്‍ സെക്രട്ടേറിയറ്റിനു മുന്നിലെ പ്രതിഷേധത്തില്‍ പങ്കെടുത്തതിന് പൊലീസുകാര്‍ സാക്ഷികളാണ്. മാത്രമല്ല, ഫഹദിനു പരുക്കേല്‍ക്കുന്നത് പിന്നീടു നടന്ന കല്ലേറിലാണെന്നതിനു ദൃശ്യങ്ങളും തെളിവായുണ്ട്.

SHARE