യൂണിവേഴ്‌സിറ്റി കോളജ് കുത്തുകേസ് പ്രതി ശിവരഞ്ജിത്തിന്റേത് ഉള്‍പ്പെടെ മുന്‍ വര്‍ഷത്തെ ഉത്തരക്കടലാസുകള്‍ വില്‍ക്കാന്‍ പരീക്ഷാവിഭാഗത്തില്‍ തിരക്കിട്ട നീക്കം

കേരള സര്‍വകലാശാലയില്‍ സൂക്ഷിച്ചിരിക്കുന്ന ഉത്തരക്കടലാസുകള്‍ തൂക്കി വില്‍ക്കാന്‍ സര്‍വകലാശാലാ പരീക്ഷാവിഭാഗത്തില്‍ തിരക്കിട്ട നീക്കം. യൂണിവേഴ്‌സിറ്റി കോളേജിലെ കുത്തുകേസ് പ്രതി ശിവരഞ്ജിത്ത് 2016ല്‍ എഴുതിയ ബി.എ ഫിലോസഫി പരീക്ഷയുടേതുള്‍പ്പെടെ കേരള യൂണിവേഴ്‌സിറ്റിയില്‍ സൂക്ഷിച്ചിട്ടുള്ള മുന്‍ വര്‍ഷങ്ങളിലെ ഉത്തരക്കടലാസുകള്‍ വില്‍ക്കാനാണ് പരീക്ഷാവിഭാഗത്തില്‍ തിരക്കിട്ട നീക്കം നടക്കുന്നത്.

്.ഈ വര്‍ഷത്തെ പരീക്ഷകളുടെ ഉത്തരക്കടലാസുകള്‍ സൂക്ഷിക്കാന്‍ സ്ഥലമില്ലാത്തതിനാലാണ് മുന്‍ വര്‍ഷത്തെ പേപ്പറുകള്‍ വില്‍ക്കാന്‍ നിര്‍ബന്ധിതമായതെന്നാണ് സര്‍വകലാശാല പറയുന്നത്. ബി.എ ഫിലോസഫി പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയാലേ എം.എയ്ക്ക് പ്രവേശനം കിട്ടൂ. എന്നാല്‍, എം.എയ്ക്ക് ഒരു സെമസ്റ്ററിനും പാസാകാത്തയാള്‍ക്ക് ബി.എ പരീക്ഷയ്ക്ക് ഉയര്‍ന്ന മാര്‍ക്കും പി.എസ്.സി പരീക്ഷയില്‍ ഒന്നാം റാങ്കും ലഭിച്ചതാണ് സംശയത്തിനിടയാക്കിയത്.

2015 വരെയുള്ള എല്ലാ ഉത്തരക്കടലാസുകളും വിറ്റുകഴിഞ്ഞു. 2016ലെ കടലാസുകള്‍ കഴിഞ്ഞ വര്‍ഷാവസാനം വില്‍ക്കാമായിരുന്നെങ്കിലും ഫയലുകള്‍ നീങ്ങുന്നതിലുണ്ടായ കാലതാമസം കാരണം നടന്നില്ല.2008ല്‍ നടന്ന യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് നിയമനത്തിനുള്ള പരീക്ഷയുടെ 40,000 ഉത്തരക്കടലാസുകള്‍ സര്‍വകലാശാലയില്‍നിന്ന് നഷ്ടപ്പെട്ടതോടെ നിയമനത്തട്ടിപ്പിന്റെ അന്വേഷണം വഴിമുട്ടിയിരുന്നു. വിവാദമായ ഉത്തരക്കടലാസുകള്‍ ലേലംചെയ്തു വില്‍ക്കുന്നത് പോലീസിന്റെ തുടരന്വേഷണത്തെ ബാധിക്കും.

SHARE