കേരളത്തിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കാമെന്ന് ഐക്യരാഷ്ട്ര സംഘടന

തിരുവനന്തപുരം: കേരളത്തിന് സഹായഹസ്തവുമായി ഐക്യരാഷ്ട്ര സംഘടന. പ്രളയ കെടുതിക്ക് ഇരയായവരുടെ പുനരധിവാസത്തിന് യു.എന്‍ സന്നദ്ധത അറിയിച്ചു. ഇന്ത്യയിലെ യു.എന്‍ റസിഡന്റ് കമ്മിഷണര്‍ ഇ-മെയിലിലലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയനെ ഇക്കാര്യം അറിയിച്ചത്.

കേരളം അനുവദിച്ചാല്‍ കേരളത്തിലെത്തി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കാമെന്ന് ഐക്യരാഷ്ട്ര സംഘടന കത്തില്‍ അറിയിച്ചു. ഐക്യരാഷ്ട്ര സംഘടനയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ലക്ഷക്കണക്കിന് മലയാളികളാണ് സഹായ അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയത്.

SHARE