ഇടനിലക്കാരി സ്വപ്‌ന; ലൈഫ് മിഷന്‍ കരാറില്‍ സ്വപ്‌ന കമ്മീഷന്‍ ആവശ്യപ്പെട്ടുവെന്ന് യൂണിടാക് ഉടമ

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ കരാര്‍ കിട്ടയത് സന്ദീപ് വഴിയെന്ന് യൂണിടാക് ഉടമ. അറബിയോട് സംസാരിച്ചു കരാര്‍ ഉറപ്പിക്കാന്‍ ഇടനിലക്കാരായത് സന്ദീപും സ്വപ്നയുമാണെന്ന് വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ കരാറുകാരനായ സന്തോഷ് ഈപ്പന്‍ പറഞ്ഞു. ഇതിനു പകരമായി സ്വപ്ന കമ്മീഷന്‍ ആവശ്യപ്പെട്ടുവെന്നും സന്തോഷ് ഈപ്പന്‍ പറയുന്നു.

ഒരു സ്വകാര്യ കരാര്‍ കിട്ടാന്‍ സാധാരണ കോണ്‍ട്രാക്റ്റര്‍ ചെയ്യാറുള്ളത് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ സന്തോഷ് ഇത് സംബന്ധിച്ച് എന്‍ഐഎയ്ക്ക് മൊഴി നല്‍കിയതായി അറിയിച്ചു. പതിനെട്ടര കോടിയുടേതായിരുന്നു ലൈഫ് മിഷന്‍ കരാറെന്നും ഇതില്‍ പതിനാലു കോടിയും കിട്ടിയതായും സന്തോഷ് ഈപ്പന്‍ വ്യക്തമാക്കി.

SHARE