ഹജ്ജ് നയം: കേരളത്തിന്റെ പരാതി സുപ്രിം കോടതി ഇന്ന് പരിഗണിക്കും

ദേശീയ ഹജ്ജ് നയം ചോദ്യം ചെയ്ത് കേരളാ ഹജ്ജ് കമ്മിറ്റി നല്‍കിയ പരാതി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഈ വര്‍ഷം 6244 സീറ്റ് അധികമായുണ്ടെന്നും അത് കേരളത്തിനു നല്‍കണമെന്നുമാണ് കേരളത്തിന്റെ ആവശ്യം. എന്നാല്‍ കേരളത്തിന്റെ ആവശ്യത്തിനെതിരെ കേന്ദ്രം സത്യവാങ്മൂലം നല്‍കിയിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര യുടെ ബഞ്ചാണ് കേസ് പരിഗണിക്കുക.

ഈ വര്‍ഷം കൂടുതല്‍ സീറ്റ് ഹജ്ജിന് അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കില്ലെന്നതാണ് കേന്ദ്ര നിലപാട്. 6244 സീറ്റ് അധികമായുണ്ടെന്നും അത് കേരളത്തിനു നല്‍കണമെന്നും ഉള്ള ആവശ്യത്തിനെതിരെ കേന്ദ്രം സത്യവാങ്മൂലം നല്‍കിയിരുന്നു. അധികമുള്ള സീറ്റ് ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ വഴി വിവിധ സംസ്ഥാനങ്ങള്‍ക്കായി നല്‍കുമെന്നതാണ് കേന്ദ്ര നിലപാട്.

SHARE