ഏകീകൃത സിവില്‍കോഡ് ബില്‍ ഇന്ന് രാജ്യസഭയില്‍?

ന്യൂഡല്‍ഹി: ഏകീകൃത സിവില്‍കോഡ് നടപ്പാക്കാനുള്ള ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. മുഴുവന്‍ എം.പിമാരും ഇന്ന് നിര്‍ബന്ധമായും രാജ്യസഭയില്‍ ഹാജരാവണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം എം.പിമാര്‍ക്ക് പാര്‍ട്ടി കത്ത് നല്‍കിയിരുന്നു.

ബില്‍ അവതരിപ്പിക്കുന്നതിനെ കുറിച്ച് തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ട്. ആറാം തിയ്യതി ഇറക്കിയ പാര്‍ലമെന്റ് ബുള്ളറ്റിനില്‍ ഏകീകൃത സിവില്‍കോഡ് സംബന്ധിച്ച ഒരു ബില്‍ എം.പിമാര്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ ആലോചിക്കുന്നതായി പറയുന്നുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം എന്തായാലും ബില്ലുമായി മുന്നോട്ടുപോവാന്‍ തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

SHARE