ഭക്ഷണം കഴിക്കുന്നതില്‍ പൊതുവെ മടികാണിക്കുന്നവരാണ് കുട്ടികള്‍. എന്നാല്‍ ബേക്കറി പലഹാരങ്ങള്‍ കഴിക്കാന്‍ കുട്ടികള്‍ക്ക് വലിയ താല്‍പര്യമാണ്. മോശം ഭക്ഷണങ്ങള്‍ കുട്ടികള്‍ക്ക് കൊടുക്കാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കുക. പഴകിയ ഭക്ഷണം മാത്രമല്ല മോശം പട്ടികയില്‍ വരുന്നത്. കുട്ടികള്‍ക്ക് അമിതമായ ക്ഷീണം, മന്ദത, ഉറക്കം, ഭാരക്കൂടുതല്‍ എന്നിവയ്ക്ക് കാരണമാകുന്ന ഭക്ഷണമാണ് ഒഴിവാക്കേണ്ടത്. കുട്ടികള്‍ക്ക് കൊടുക്കാന്‍ പാടില്ലാത്ത നാല് ഭക്ഷണങ്ങള്‍ ഇവയാണ്.
1.ന്യൂഡില്‍സില്‍ പോഷകാഹാരം കുറവാണെന്ന് മാത്രമല്ല, ധാരാളം സോഡിയം അടങ്ങിയിട്ടുണ്ട്. രണ്ട് വയസ്സിനും മൂന്ന് വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് പ്രതിദിനം 1,000 മില്ലിഗ്രാമില്‍ കൂടുതല്‍ സോഡിയം പാടില്ല. എട്ട് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ഇത് പ്രതിദിനം 1,200 മില്ലിഗ്രാമില്‍ കൂടരുത്.
2.കോളകള്‍ ഒഴിവാക്കി പകരം സംഭാരം, നാരങ്ങാവെള്ളം, കരിക്കിന്‍വെള്ളം തുടങ്ങിയ പ്രകൃതിദത്ത പാനീയങ്ങളിലേക്ക് കുട്ടികളുടെ ശ്രദ്ധ തിരിച്ചുവിടാന്‍ ശ്രമിക്കുക.
3.കുട്ടികള്‍ക്ക് പ്രകൃതിദത്തമായ ശര്‍ക്കര ഉപയോഗിച്ച് പലഹാരങ്ങള്‍ ഉണ്ടാക്കി കൊടുക്കാവുന്നതാണ്. കൃത്രിമ മധുരം ചേര്‍ത്ത
ബേക്കറി പലഹാരങ്ങള്‍ നിര്‍ബന്ധമായും നിയന്ത്രിക്കണം. ഇത് കൗമാരത്തില്‍ തന്നെ ചിലപ്പോള്‍ പ്രമേഹം പിടിപെടുന്നതിന് കാരണമാകും.
4.കടകളില്‍ നിന്ന് പാക്കറ്റിലാക്കി വാങ്ങുന്ന െ്രെഫ വിഭവങ്ങള്‍ ഒഴിവാക്കണം. ടിവി കാണുമ്പോള്‍ ഇത്തരം ഭക്ഷണം കൊറിക്കുന്ന ശീലം പാടെ ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കണം.