അണ്ടര്‍-16 ഏഷ്യന്‍ കപ്പ് യോഗ്യത ; ബെഹറെയ്‌നെതിരെ അഞ്ചടിച്ച് ഇന്ത്യ

അണ്ടര്‍ 16 ഏഷ്യന്‍ കപ്പ് യോഗ്യതയിലെ ആദ്യ മത്സരത്തെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ തന്നെയായിരുന്നു രണ്ടാമത്തെ മത്സരവും. അന്ന് തുര്‍ക്കിമെനിസ്ഥാനാണെങ്കില്‍ ഇന്ന് ബെഹറെയ്‌നായിരുന്നു. ഇന്ത്യക്ക് വേണ്ടി ശ്രിഥാര്‍ത്ത്, ശുബോ പോള്‍, പ്രീതം എന്നിവരാണ് ഗോളുകള്‍ നേടിയത്.

നിലവില്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് 6 പോയന്റുമായി ഇന്ത്യയാണ് ഗ്രൂപ്പില്‍ ഒന്നാമത്. ഉസ്‌ബെക്കിസ്ഥാനും 6 പോയിന്റ് ഉണ്ടെങ്കിലും ഗോള്‍ വ്യത്യാസത്തില്‍ ഇന്ത്യ ബഹുദൂരം മുന്നിലാണ്. ഇന്ത്യയുടെ അടുത്ത മത്സരം ഞായറായ്ച്ച ഉസ്‌ബെക്കിസ്ഥാനുമായാണ്.

SHARE