അണ്ടര്‍ 15 സാഫ് കപ്പ് കിരീടം നേപ്പാളിനെ തകര്‍ത്ത് ഇന്ത്യക്ക്

അണ്ടര്‍15 സാഫ് കപ്പ് കിരീടം ഇന്ത്യയ്ക്ക്. നേപ്പാളിനെ എതിരില്ലാത്ത ഏഴ് ഗോളിനാണ് ഇന്ത്യന്‍ ചുണക്കുട്ടികള്‍ വീഴ്ത്തിയത്.
ഹാട്രിക്കുമായി ശ്രീദര്‍ത്ത് ആണ് ഇന്ത്യയുടെ മികച്ച താരമായത്. രണ്ടാം പകുതിയില്‍ ആയിരുന്നു ശ്രീദര്‍ത്തിന്റെ ഹാട്രിക്. മഹേസണ്‍, അമന്ദീപ്, സിബജിത്, ഹിമാന്‍ഷ് എന്നിവരാണ് ഇന്ത്യയുടെ മറ്റു സ്‌കോറേഴ്‌സ്.

നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ നാലു മത്സരങ്ങളില്‍ നാലു വിജയവുമായി 12 പോയന്റു നേടിയാണ് ഇന്ത്യ ഫൈനലിലേക്ക് എത്തിയത്. കൊല്‍ക്കത്തയിലായിരുന്നു മത്സരം.