അവളില്ലാതെ എങ്ങനെ പുതിയ വീട്ടില്‍ താമസിക്കും?; പുതുതായി നിര്‍മ്മിച്ച വീടിന്റെ സ്വീകരണ മുറിയില്‍ മരിച്ചുപോയ ഭാര്യയുടെ പ്രതിമ സ്ഥാപിച്ച് ഭര്‍ത്താവ്

പുതിയ വീട്ടില്‍ ഭാര്യയില്ലാതെ താമസിക്കാന്‍ ശ്രീനിവാസ് മൂര്‍ത്തിക്ക് സാധിക്കില്ലായിരുന്നു. കര്‍ണാടകയിലെ കൊപ്പം സ്വദേശിയായ ശ്രീനിവാസ് മൂര്‍ത്തി മൂന്ന് വര്‍ഷം മുമ്പ് ഒരു വാഹനാപകടത്തില്‍ മരിച്ച തന്റെ ഭാര്യയുടെ ഓര്‍മ്മയ്ക്കായി നിര്‍മ്മിച്ചത് ഭാര്യയുടെ പ്രതിമ തന്നെയായിരുന്നു. ഒറ്റ നോട്ടത്തില്‍ ആര്‍ക്കും പ്രതിമയാണെന്ന് മനസ്സിലാക്കാന്‍ സാധിക്കാത്ത രീതിയിലാണ് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്.

‘എന്റെ ഭാര്യയുടെ സ്മരണയ്ക്കായി എന്തെങ്കിലും ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചു. മൂന്ന് വര്‍ഷം മുമ്പാണ് അവള്‍ വാഹനാപകടത്തില്‍ മരിച്ചത് ശ്രീനിവാസ് മൂര്‍ത്തി പറഞ്ഞു. മൂന്ന് വര്‍ഷം മുമ്പ് കോലാറിലെ ഹൈവേയില്‍ കാര്‍ ട്രക്കില്‍ ഇടിച്ചായിരുന്നു മാധവി മരിച്ചത്. നിസ്സാര പരിക്കേറ്റ രണ്ട് പെണ്‍മക്കള്‍ രക്ഷപ്പെടുകയായിരുന്നു. ഒരു വീട് സ്വന്തമാക്കാനുള്ള ഭാര്യയുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയപ്പോള്‍ അവളില്ലാത്ത ദുഃഖം മറികടക്കാനാണ് അവളുടെ പ്രതിമ നിര്‍മ്മിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ബെംഗളൂരു നഗരത്തിലെ പ്രശസ്തമായ കളിപ്പാട്ട നിര്‍മ്മാതാക്കളായ ഗോംബെ മാനെയാണ് പ്രതിമ നിര്‍മ്മിച്ചത്.

SHARE